സർവീസിൽ നിന്നും ഈ മാസം വിരമിക്കുന്ന രണ്ട് പോലീസുദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഡി എച്ച് ക്യൂ സഭാ ഹാളിൽ ഇന്ന് രാവിലെ 11 നായിരുന്നു ചടങ്ങ്. ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ നിർവഹിച്ചു. ഡി സി പി എച്ച് ക്യൂവിലെ എസ് ഐ എൻ പ്രസാദ്, ഡി എച്ച് ക്യൂവിലെ എസ് സി പി ഓ സുന്നജൻ എന്നിവരാണ് ഈ മാസം 31 ന് പോലീസിൽ നിന്നും വിരമിക്കുന്നത്.
ചടങ്ങിൽ കെപിഎ ജില്ലാ പ്രസിഡണ്ട് വി പ്രദീപ് അധ്യക്ഷനായി. വിരമിക്കുന്ന ഇരുവർക്കും ജില്ലാ പോലീസ് മേധാവി ഉപഹാര സമർപ്പണവും നടത്തി. സ്വാഗതം കെ പി ഓ എ ജില്ലാ സെക്രട്ടറി കെ ബി അജി പറഞ്ഞു. അഡീഷണൽ എസ്പി ആർ ബിനു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരൻ, ഡി എച്ച് ക്യു എസ് ഐ ഹരികുമാർ എന്നിവർ ആശംസകൾ നേർന്നു. കെപിഎ സംസ്ഥാന നിർവാഹകസമിതി അംഗം എൻ അനീഷ് കൃതജ്ഞത പറഞ്ഞു
Home യാത്രയയപ്പു നൽകി