27 ആമത് ഇലന്തൂർ സി. ടി. മത്തായി സ്മാരക പ്രഭാഷണം ജനുവരി 6ന് തിങ്കൾ വൈകുന്നേരം 4.30ന് ഇലന്തൂർ വൈ. എം. സി എ ഹാളിൽ നടക്കും.മാറുന്ന ലോകം, മാറുന്ന മാനവികത എന്ന വിഷയത്തിൽ മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത പ്രഭാഷണം നടത്തും. സമിതി പ്രസിഡന്റ് എം. ബി. സത്യൻ അധ്യക്ഷനായിരിക്കും. 12വർഷം ഇലന്തൂർ ഗ്രാമ പഞ്ചായത്ത് അംഗവും പ്രസിഡന്റുമായിരുന്ന സി. ടി. മത്തായി സംസ്ഥാന – ദേശീയ അധ്യാപക അവാർഡ് ജേതാവാണ്. ദീപികയിൽ പത്രപ്രവർത്തകനായി ജീവിതം ആരംഭിച്ച സി. ടി. മത്തായി മുട്ടത്തുകോണം എസ്. എൻ. ഡി. പി സ്കൂളിൽ ദീർഘവർഷം അദ്ധ്യാപനായിരുന്നു. സാംസ്കാരിക പ്രവർത്തകനും വാഗ്മിയുമായിരുന്ന അദ്ദേഹം ഒട്ടേറെ റേഡിയോ നാടകങ്ങളും നാടക ഗാനങ്ങളും രചിച്ചിട്ടുണ്ട്. ഇലന്തൂർ തീയറ്റേഴ്സ്, നളന്ത തുടങ്ങിയ നാടക ട്രൂപ്പുകൾക്ക് നേതൃത്വം നൽകി. ഇലന്തൂരിന്റെ ആധുനിക വികസനത്തിൽ നേതൃത്വപരമായ പങ്കു വഹിച്ചു. കാൽ നൂറ്റാണ്ട് ഇലന്തൂർ മാർത്തോമ്മാ വലിയ പള്ളി സെക്രട്ടറിയായിരുന്ന അദ്ദേഹം മാർത്തോമ്മാ സഭാ കൗൺ ൺസിൽ അംഗം, എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് അംഗം തുടങ്ങിയ നിലകളിൽ
ശ്രദ്ദേയമായ പ്രവർത്തനങ്ങൾ നടത്തി. 1996 ഡിസംബർ 13ന് 57 ആമത്തെ വയസിൽ ഈ ലോകത്തോട് വീട പറഞ്ഞു.
Home 27 ആമത് ഇലന്തൂർ സി. ടി. മത്തായി സ്മാരക പ്രഭാഷണം ജനുവരി 6ന് തിങ്കൾ വൈകുന്നേരം 4.30ന് ഇലന്തൂർ വൈ. എം. സി എ ഹാളിൽ നടക്കും