ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ക്രിസ്തുമസ് ആശംസിക്കാനായി ചിത്രകാരനായ സ്മൃതി ബിജു നിർമ്മിച്ച, തുണിക്കഷണങ്ങൾ കൊണ്ടുള്ള ഉണ്ണിയേശുവിൻ്റെ രൂപം ശ്രദ്ധേയമാകുന്നു.
വെത്യസ്ഥമായ ചിത്രങ്ങൾ ഇന്ത്യാ ബുക്ക് ഓഫ് റെക്കാഡ്സിലടക്കം നിരവധി റിക്കാഡ് ബുക്കുകളിലും ഇടം നേടിയിട്ടുള്ള സ്മൃതി ബിജു 2024 ലെ ക്രിസ്തുമസ്സിനായി വിവിധ വർണ്ണങ്ങളിലുള്ള തുണിക്കഷണങ്ങൾക്ക് പുറമേ മൾട്ടീവുഡ്, പേപ്പർ, തുടങ്ങിയ മാധ്യമങ്ങളും ഉപയോഗിച്ചാണ് ഉണ്ണിയെശുവിൻ്റെ മനോഹരമായ ഇൻസ്റ്റാലേഷൻ രൂപം നിർമ്മിച്ചിരിക്കുന്നത്.
ഒരാഴ്ച്ചത്തെ പ്രയത്നമാണ് ചിത്രം പൂർത്തിയാക്കാൻ ആവശ്യമായി വന്നത്. ഒരു പ്രത്യേക ആംഗിളിൽ നിന്ന് നോക്കിയാൽ മാത്രമാണ് ചിത്രം അതിൻ്റെ പൂർണ്ണ രൂപത്തിൽ കാണാനാവു എന്നതും ഈ ചിത്രത്തിൻ്റെ മറ്റൊരു പ്രത്യേകതയാണ്.
Home ചിത്രകാരനായ സ്മൃതി ബിജു നിർമ്മിച്ച, തുണിക്കഷണങ്ങൾ കൊണ്ടുള്ള ഉണ്ണിയേശുവിൻ്റെ രൂപം ശ്രദ്ധേയമാകുന്നു.