ഉത്സവകാലത്ത് എല്ലാ വിഭാഗം ജനങ്ങൾക്കും
ന്യായവിലയിൽ ഗുണമേന്മയുള്ള സാധനങ്ങൾ ലഭ്യമാക്കുകയാണ് സംസ്ഥാന സർക്കാരെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്.
പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തിൽ ഡിസംബർ 30 വരെ സംഘടിപ്പിക്കുന്ന സപ്ലൈകോ ക്രിസ്മസ് ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആദ്യ വില്പനയും മന്ത്രി നിർവഹിച്ചു.
വിലക്കയറ്റത്തിന്റെ ഭാരം ജനങ്ങൾക്ക് അനുഭവപ്പെടാതിരിക്കാൻ ഗുണമേന്മയുള്ള സാധനങ്ങളാണ് വിപണി വഴി കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നത്. ഉൽപ്പന്ന വൈവിധ്യവും മേളയുടെ പ്രത്യേകതയാണ്. ഉത്സവ കാലം ആഘോഷ ഭരിതമാക്കാൻ വിപുലമായ വിപണി സഹായകമാകും. ഏതു ഘട്ടത്തിലും ജനങ്ങൾക്ക് ഒപ്പമാണ് സർക്കാർ എന്നും മന്ത്രി പറഞ്ഞു.
നഗരസഭ ചെയർമാൻ ടി സക്കീർ ഹുസൈൻ അധ്യക്ഷനായി. ജില്ലാ സപ്ലൈ ഓഫീസർ കെ. ആർ. ജയശ്രീ, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസർ എ ഷാജു, സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജർ ദിലീപ് കുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു