കേന്ദ്ര നാരീശക്തി പുരസ്കാര ജേതാവും
സാമൂഹിക പ്രവർത്തകയുമായ ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് നിർമ്മിച്ചു നൽകുന്ന
336- മത്തെ സ്നേഹഭവനം രോഗിയായ മറിയാമ്മ ഫിലിപ്പിനും കുടുംബത്തിനും നൽകി. തൃശ്ശൂർ സ്വദേശിയും പ്രവാസിയുമായ പി.ടി. ജോസഫ് നിഷ ജോസഫ് ദമ്പതികളുടെ വിവാഹ വാർഷിക സമ്മാനമായാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട് രാമങ്കരി കാറ്റാടി ചേന്നമറ്റം വീട്ടിൽ രോഗിയായ മറിയാമ്മ ജോസഫിനും കുടുംബത്തിനും സ്വന്തം ഭവനം എന്ന സ്വപ്നം പൂർത്തീകരിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും കുട്ടനാട് എം.എൽ.എ. തോമസ്. കെ. തോമസ് നിർവഹിച്ചു. രണ്ട് കിടപ്പുമുറികളും അടുക്കളയും സിറ്റൊട്ടും ശുചിമുറിയും ഉള്ള വീടാണിത്.
രോഗബാധിതയായ’ മറിയാമ്മാ ഫിലിപ്പിനും കുടുംബത്തിനും വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു സ്വന്തമായൊരു വീടെന്നത്. എന്നാൽ കർഷകനായ ഭർത്താവ് ഫിലിപ്പിന് ഭാര്യയുടെ രോഗാവസ്ഥയും, മകൾ ബിൻസിയുടെ ഭിന്നശേഷിക്കാരനായ മകൻ്റെ ചെലവും ഒക്കെയായി വരവിനേക്കാൾ കൂടുതൽ തുക ചെലവ് വന്നതോടെ വീടെന്നത് പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട സ്വപ്നം മാത്രമായി. എന്നാൽ ഇവരുടെ അവസ്ഥ നേരിൽ കണ്ടതോടെയാണ് ടീച്ചർ ഇവർക്കായി വീട് പൂർത്തീകരിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ,ഷെർലി തോമസ് എന്നിവർ പ്രസംഗിച്ചു
Home ഡോ .എം .എസ്. സുനിലിന്റെ 336- മത് സ്നേഹഭവനം രോഗിയായ മറിയാമ്മ ഫിലിപ്പിന്റെ കുടുംബത്തിന്