Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ബി എസ്സ് എൻ എൽ ൻറെ വിദ്യാ മിത്രം പദ്ധതിയ്ക്കു പത്തനംതിട്ട ജില്ലയിൽ തുടക്കമായി

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും പഠനത്തിൽ മികവ് പുലർത്തുന്നതുമായ വിദ്യാർത്ഥികളെ കണ്ടെത്തി ഫൈബർ കണക്ഷൻ നൽകുന്ന ബി എസ്സ് എൻ എൽ ൻറെ വിദ്യാ മിത്രം പദ്ധതിയ്ക്കു പത്തനംതിട്ട ജില്ലയിൽ തുടക്കമായി .ഇതിന്റെ ഭാഗമായി കേരളാ സർക്കിൾ ചീഫ് ജനറൽ മാനേജർ ബഹുമാനപ്പെട്ട ശ്രീ സുനിൽകുമാർ ബി ITS ,അർഹരായ മൂന്നു വിദ്യാർത്ഥികൾക്ക് നൽകിക്കൊണ്ട് ഉത്‌ഘാടനം നിർവ്വഹിച്ചു . ഫൈബർ എൻട്രി @ 329 /- എന്ന പ്ലാനിൽ ആണ് കണക്ഷൻ നൽകുന്നത് .മൂന്ന് തരം സ്പോൺസർ സ്കീമുകൾ ആണ് വിദ്യാ മിത്രത്തിൽ ഉള്ളത് .സ്‌കീം ഒന്നിൽ അർഹരായ മൂന്നു വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേയ്ക്ക് 11000 രൂപയും ,സ്‌കീം രണ്ടിൽ 6 വിദ്യാർത്ഥികൾക്ക് 21000 രൂപയും ,സ്കീം മൂന്നിൽ 10 വിദ്യാർത്ഥികൾക്ക് 35000 രൂപയും എന്ന ക്രമത്തിൽ ആണ് .സംരഭത്തിന് പിന്തുണ നൽകാൻ സന്നദ്ധതയുളള വൃക്തികളെയും സംഘടനകളേയും സ്ഥാപനങ്ങളേയും ക്ഷണിക്കുന്നതായി BSNL അധികൃതർ അറിയിച്ചു .പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളിൽ BSNL അധികൃതർ ഇതിനോടകം ബന്ധപ്പെട്ട അധികാരികളുമായി കൂടിക്കാഴ്ച നടത്തി അർഹരായ വിദ്യാർത്ഥികളെ കണ്ടെത്താനുള്ള ശ്രമം നടത്തിയിരുന്നു .കൂടുതൽ വിവരങ്ങൾക്കായി 94009 01010 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement