പത്തനംതിട്ട: മുൻ മന്ത്രിയും കേരളാ കോൺഗ്രസ് വൈസ് ചെയർമാനുമായിരുന്ന ഡോ.ജോർജ് മാത്യു തലമുറകൾക്ക് അനുകരണീയ മാതൃക നലകിയ നേതാവായിരുന്നുവെന്ന് പ്രമോദ് നാരായൺ എം.എൽ എ പറഞ്ഞു. കേരളാ കോൺഗ്രസ് ( എം ) പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 41-ാം അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകർക്ക് ശക്തമായ നേതൃത്വം നല്കിയ ഊർജ്ജസ്വലനായ നേതാവായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സജി അലക്സ് അദ്ധ്യക്ഷത വഹിച്ചു. ചെറിയാൻ പോളച്ചിറക്കൽ, റ്റി.ഒ. ഏബ്രഹാം തോട്ടത്തിൽ, ഏബ്രഹാം വാഴയിൽ, ഡോ. വർഗ്ഗീസ് പേരയിൽ, ജോർജ്ജ് ഏബ്രഹാം, കുര്യൻ മടക്കൽ, ക്യാപ്റ്റൻ സി.വി. വർഗ്ഗീസ്, സാംകുളപ്പള്ളി, ഷെറി തോമസ്, റഷീദ് മുളന്തറ, ജേക്കബ് മാമൻ വട്ടശ്ശേരിൽ, മാത്യു മരോട്ടി മുട്ടിൽ, ജേക്കബ് ഇരട്ടപ്പുളിക്കൻ, ബിബിൻ കല്ലം പറമ്പിൽ, അഡ്വ ബിജോയ് തോമസ്, രാധാകൃഷ്ണൻ നായർ, അഡ്വ ബോബി കാക്കനാപ്പള്ളി, ജോൺ വി.തോമസ്, റിന്റോ തോപ്പിൽ എം.സി.ജയകുമാർ,ഷിബു കുന്നപ്പുഴ, ഹാൻലി ജോൺ, ഷിബു സി സാം, മനോജ് കുഴിയിൽ, കുഞ്ഞുമോൻ കിങ്കരേത്ത്, വി.ആർ ഭരത് രാജൻ, തോമസ് ജോർജ്ജ്, രാജൻ കെ.മാത്യു, റജി വാലേ പറമ്പിൽ, രാജപ്പൻ നായർ, വിനോദ് ജി നായർ, ആനി സ്ലീബ, വി.സി.തോമസ്, എന്നിവർ പ്രസംഗിച്ചു.
Home ഡോ ജോർജ്ജ് മാത്യു തലമുറകളുടെ നേതാവ്_പ്രമോദ് നാരായൺ എം.എൽഎ_