ലോക ചെസ്സ് ചാമ്പ്യന്‍ ഗുകേഷ് ദൊമ്മരാജുവിന് വാഴമുട്ടം നാഷണല്‍ സ്ക്കൂള്‍ ചെസ്സ് ക്ലബ്ബ് അംഗങ്ങള്‍ ആദരസൂചകമായി മെഗാ ചെസ്സ് മത്സരം സംഘടിപ്പിച്ചു. ഇതിഹാസതാരം വിശ്വനാഥ് ആനന്ദിന് ശേഷം കിരീടം ചൂടുന്ന വിശ്വവിജയി ഗുകേഷിന്റെ ചിത്രങ്ങളുമായാണ് സ്ക്കൂളിലെ പൂന്തോട്ടത്തില്‍ ഒരുക്കിയിട്ടുള്ള മെഗാ ചെസ്സ് ബോര്‍ഡില്‍ കരുക്കള്‍ നീക്കി ആദരവ് അറിയിച്ചത്.
സമനില കുരുക്കുകള്‍ അഴിച്ച് ആത്മവിശ്വാസത്തിലൂടെയും പിഴവില്ലാത്ത കൃത്യമായ നീക്കത്തിലൂടെയും ചതുരംഗകളത്തില്‍ ബുദ്ധികൂര്‍മ്മതയുടെ ചെറുപ്പവുമായി ഗുകേഷ് നേടിയ വിജയത്തെപ്പറ്റി ശാസ്ത്ര അദ്ധ്യാപകനും ചെസ്സ് മാസ്റ്ററുമായ അരുണ്‍ ആര്‍ നാഥ് കുട്ടികളോട് വിശദീകരിച്ചു. സന്ധ്യ.ജി . നായര്‍ ആകാശ് പി എന്നിവര്‍ നേതൃത്വം നല്കിയ മെഗാ ചെസ്സ് മത്സരത്തില്‍ സ്ക്കൂള്‍ ചെസ്സ്ക്ലബ്ബ് അംഗങ്ങളായ റിജോ ടി എസ്, ആഷിത്ത് വി, ആതിര റ്റി.ആര്‍,അഭിനന്ദ് എസ്,അശ്വനി.ആര്‍ എന്നിവര്‍ പങ്കെടുത്തു.
Home ഗുകേഷ് ദൊമ്മരാജുവിന് ആദരവുമായി നാഷണല്‍ സ്ക്കൂള്‍ ചെസ്സ് ക്ലബ്ബ്