Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഡോ. എം. എസ്. സുനിലിന്റെ 333- മത് സ്നേഹഭവനം വിധവയായ ശോശാമ്മയുടെ ആറംഗ കുടുംബത്തിന്

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം .എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന വിധവകൾ ആയ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബത്തിന് പണിത് നൽകുന്ന 333 – മത് സ്നേഹ ഭവനം ഓമല്ലൂർ ചീക്കനാൽ പാലേലിൽ മുരുപ്പേൽ വിധവയായ ശോശാമ്മയുടെ ആറംഗ കുടുംബത്തിന് കോട്ടയം സ്വദേശിയായ കുര്യൻ വർഗീസിന്റെയും റെജീന കുര്യന്റെയും സഹായത്താൽ നിർമ്മിച്ചു നൽകി .വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ചാത്തന്നൂർ എം.എൽ.എ .ജി .എസ്. ജയലാൽ നിർവഹിച്ചു. വിധവയായ ശോശാമ്മയും മകൾ സെലീനയും സെലീനയുടെ ഭർത്താവ് അനിയും ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികളും വിവിധ അസുഖങ്ങളാൽ ദുരിത ജീവിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ സ്വന്തമായ ഒരു ഭവനം നിർമ്മിക്കുവാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു. ഇവരുടെ അവസ്ഥ നേരിൽ കാണുവാൻ ഇടയായ ടീച്ചർ ഇവർക്കായി 2 മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 650 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ മാരായ ബിന്ദു ചാക്കോ., മിനി വർഗീസ്., പ്രോജക്ട് കോഡിനേറ്റർ കെ പി ജയലാൽ., ബിനോയ് കുര്യാക്കോസ് .,ബിജു താഴേതിൽ .,ദീപ രാജ്., ശ്രീജ., മോൻസി പോൾ എന്നിവർ പ്രസംഗിച്ചു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement