സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ് (എസ് പി സി ) പ്രൊജക്ട് ജില്ലയിലെ കമ്മ്യ,ണിറ്റി പോലീസ് ഓഫിസർമാരായ അധ്യാപകർക്കായി റിഫ്രഷർ ട്രെയിനിംഗ് ആരംഭിച്ചു. ഐ എം ജിയുടെ സഹായത്തോടെ മൂന്ന് ദിവസത്തെ റിഫ്രഷർ ട്രെയിനിംഗ് ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ ഇന്നലെയാണ് തുടങ്ങിയത്. ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ നോഡൽ ഓഫിസർ അഡീഷണൽ എസ് പി ആർ ബിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ് ഐ ജി സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. മോട്ടിവേഷൻ സ്പീക്കറും സ്പീഡ് കാർട്ടൂണിസ്റ്റുമായ അഡ്വ: ജിതേഷ്ജി, കോഴഞ്ചേരി ഗവ: ജില്ലാ ആശുപത്രി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ: സന്ദീഷ് , അധ്യാപകനും സി പി ഒ യു മായ കെ അൻവർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു. വൈകുന്നേരം ഔട്ട് ഡോർ ട്രെയിനിംഗും നൽകി. 71 അധ്യാപകർ ട്രെയിനിംഗിൽ പങ്കെടുക്കുന്നു.
Home എസ് പി സി റിഫ്രഷർ ട്രെയിനിംഗ് ആരംഭിച്ചു ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.