പെരുനാട് പോലീസും ജനമൈത്രി സമിതിയും ചേർന്ന് പെരുനാട് ബഥനി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ക്ലാസ്സ് നൽകി. രാവിലെ നടന്ന പരിപാടിയിൽ പെരുനാട് എസ് ഐ റെജിതോമസ് ക്ലാസ്സ് എടുത്തു. വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ വിദ്യാർത്ഥികളിൽ വ്യാപകമായി ബോധവൽക്കരണപരിപാടികൾ നടത്തണമെന്ന തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ നിർദേശപ്രകാരമായിരുന്നു ക്ലാസ്സ്. ആദ്യഘട്ടമായി മയക്കുമരുന്നുകളുടെ ദൂഷ്യവശങ്ങളെപ്പറ്റിയും, ഇവക്കെതിരായി നിലവിലുള്ള നിയമത്തെ സംബന്ധിച്ചുമാണ് കുട്ടികൾക്ക് ക്ലാസുകൾ നൽകുക. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും തിങ്കളാഴ്ച മുതൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പരിപാടികൾ നടന്നുവരികയാണ്. ഹെഡ് മിസ്ട്രെസ് ഉഷ, സ്റ്റേഷൻ റൈറ്റർ ഷിന്റോ, ബീറ്റ് ഓഫീസർ അരുൺ ശംഭു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Home വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ക്ലാസ്സ് നൽകി പെരുനാട് എസ് ഐ റെജിതോമസ് ക്ലാസ്സ് എടുത്തു.