ഇല്ലാഴ്മകൾക്ക് വിട പറഞ്ഞ് കോഴഞ്ചേരി ജില്ലാ ആശുപത്രി വികസന കുതിപ്പിൽ .40 കോടിയുടെ പ്രവർത്തികൾ അവസാന ഘട്ടത്തിൽ. 33 കോടി രൂപയുടെ പദ്ധതികൾ എസ്റ്റിമേറ്റ് എടുത്തു തുടങ്ങി. പഴയ തിരുവിതാംകൂറിലെ ജില്ലാ ആശുപത്രി പഴയ പ്രതാപത്തിലേക്ക്.
ശ്രീ മൂലം മഹാരാജാവിൻ്റെ കാലത്തെ തിരുവിതാംകൂറിലെ അഞ്ചു ജില്ലാ ആശുപത്രികളിൽ ഒന്നായിരുന്നു കോഴഞ്ചേരി സർക്കാർ ആശുപത്രി . എന്നാൽ രാജ്യത്ത് ജനാധിപത്യ ഭരണം വന്നതോടെ ഈ പ്രതാപം ക്ഷയിച്ചു.1982-ൽ പത്തനംതിട്ട ജില്ല രൂപം കൊണ്ടതോടെ വീണ്ടും കോഴഞ്ചേരി ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തിയെങ്കിലും സൗകര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ക്രമേണ കൂടുതൽ ജീവനക്കാരേയും ഒട്ടെല്ലാ സൂപ്പർ സ്പെഷ്യാലിറ്റി യൂണിറ്റുകളും അനുവദിച്ചു . എന്നാൽ സ്ഥലപരിമിതി പ്രവർത്തനങ്ങൾക്കു മുകളിൽ കരിനിഴലായി നിന്നു.
ഇതിനിടയിലാണ് ഇടിഞ്ഞു പൊടിഞ്ഞു വീഴാറായ പഴയ O Pകെട്ടിടം പൊളിച്ച് ബഹുനില കെട്ടിടം പണിയാൻ സ്ഥലം MLA കൂടിയായ ആരോഗ്യ മന്ത്രി വീണാ ജോർജ് 30.25 കോടി രൂപാ അനുവദിച്ചത്. 5857.55 ചതുരശ്ര മീറ്റർ ചുറ്റളവുള്ള കെട്ടിടത്തിൻ്റെ ബേസ്മെൻ്റിൽ 49 കാറുകൾക്ക് പാർക്കു ചെയ്യാനുള്ള സൗകര്യമുണ്ട്. ഇതു കൂടാതെ ലക്ഷ്യാ പ്രൊജക്ട് ജിറീയാട്രിക് വാർഡ് , ഡെഡിക്കേറ്റഡ് ഐ യൂണിറ്റ്, ബീ ബ്ലോക്ക് ട്രെസ്റ്റ് വർക്ക്, ശൗചാലയ നവീകരണം എന്നീ പണികളാണ് അവസാന ഘട്ടത്തോടടുക്കുന്നത്.
30 കോടി രൂപയുടെ സോളാർ പാനലും, 3 കോടിയുടെ വാർഡ് അറ്റകുറ്റപ്പണികളും എസ്റ്റിമേറ്റ് എടുക്കുന്നു. പണികൾ പൂർത്തിയാകുന്നതോടെ കോഴഞ്ചേരി ജില്ലാ ആശുപത്രി അത്യാധുനീക നിലവാരത്തിലെത്തും.