അഞ്ചുവർഷമായി ബഹ്‌റൈനിൽ കുടുങ്ങിക്കിടന്ന മലയാളി പ്രവാസിക്ക് നാട്ടിലേക്ക് പോകുവാൻ പ്രവാസി ലീഗൽ സെല്ലിന്റെ കൈത്താങ്ങ്.കോഴിക്കോട് വടകര സ്വദേശി ശശിധരൻ മേപ്പയിലാണ് പ്രവാസി ലീഗൽസൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ സഹായത്തോടുകൂടി നാടണഞ്ഞത്. യാത്രാ നിരോധനവും, ആരോഗ്യപരമായ കാരണങ്ങളാലും ഏറെ ബുദ്ധിമുട്ടിലായിരുന്നു ശശിധരൻ. ബ്രെയിൻ സ്ട്രോക്ക് ബാധിച്ച് പരാലിസിസ് സംഭവിച്ച അദ്ദേഹത്തിന് ബഹ്‌റൈൻ കോടതി വിധിച്ച ഒരു പെനാൽറ്റിയും യാത്ര നിരോധനവും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ പ്രവാസി ലീഗൽ ഗ്ലോബൽ പി ആർ ഓയും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത്, വക്കീൽ താരിഖ് അലോവാൻ വഴി ഹർജി നൽകുകയും തങ്ങൾക്ക് സാധകമായ ഒരു വിധി നേടിയെടുക്കുകയും ചെയ്തു. ശശിധരന്റെ തിരിച്ചുപോക്കിന് സഹായിച്ച എമിഗ്രേഷൻ അധികൃതർക്കും, ബഹ്‌റൈൻ ഇന്ത്യൻ എംബസി അധികാരികൾക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി സുധീർ തിരുനിലത്ത് അറിയിച്ചു. ശശിധരൻ നവംബർ 17 നുള്ള ഖത്തർ എയർവെയ്സ് വിമാനത്തിൽ നാട്ടിലേക്ക് പോയി.