നവംബർ 20 മുതല്‍ ബഹ്റൈനിൽ ശൈത്യകാല ക്യാമ്പിങ്ങ് സീസണിന് തുടക്കമാകും. . അടുത്തവർഷം ഫെബ്രുവരി 20 വരെയാണ് ക്യാമ്പിന് അനുമതി. ഇതിനായുള്ള രജിസ്ട്രേഷൻ നവംബർ 15 മുതല്‍ 25 വരെ നടക്കുമെന്ന് ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ആല് ഖലീഫ അറിയിച്ചു. അവാലിമുതല് സാഖിർവരെയാണ് ക്യാമ്ബിങ് നടക്കുക .മരുഭൂമിയിലെ തണുത്ത അന്തരീക്ഷത്തില്‍ വിശ്രമിച്ച് ക്യാമ്ബിങ് നടത്താൻ ഇത്തവണയും ആയിരങ്ങള്‍ എത്തുമെന്നാണ് കരുതുന്നത്. പൗരന്മാർക്കും താമസക്കാർക്കും സുരക്ഷിതമായി ക്യാമ്ബിങ് നടത്താനുള്ള അന്തരീക്ഷമൊരുക്കിയിട്ടുണ്ട്. പാരിസ്ഥിതികവും സുരക്ഷാ സംബന്ധവുമായ നിയന്ത്രണങ്ങള്‍ കർശനമായി പാലിച്ചായിരിക്കും ടെന്റിങ് അനുവദിക്കുക. ക്യാമ്പിങ്ങിനായുള്ള രജിസ്ട്രേഷൻ മൊബൈല്‍ ഫോണുകളില്‍ അല്‍ ജനോബിയ ആപ് ഉപയോഗിച്ച് നടത്താം. അറബിക്കിലും ഇംഗ്ലീഷിലും ലഭ്യമാണ്. രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കില്ല