ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സം പരിഹരിക്കുന്നതിനായി ഒമാനും ഇറാനും തമ്മിൽ നടത്തുന്ന നയതന്ത്ര ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയതായി ഖത്തർ വ്യക്തമാക്കി. മേഖലയിലെ എണ്ണ വിതരണവും വ്യാപാര തടസ്സങ്ങളും ഒഴിവാക്കാൻ സുരക്ഷിത നാവിക പാതകൾ രൂപീകരിക്കുന്നതിനാണ് ശ്രമം.മേഖലാ സുരക്ഷ ഉറപ്പാക്കാൻ ഖത്തർ ഇറാനുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. എന്നാൽ, യു.എസ് തങ്ങൾക്കെതിരെ ഏർപ്പെടുത്തിയ നാവിക ഉപരോധങ്ങൾ പൂർണ്ണമായി പിൻവലിക്കാതെ കടലിടുക്ക് പൂർണ്ണമായി തുറക്കില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്. ഇതിനിടെ കഴിഞ്ഞ 50 വർഷത്തിനിടെ ഇറാൻ പിന്തുണച്ച ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്കും ഇറാനിലെ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ട ജനങ്ങളുടെ കുടുംബങ്ങൾക്കും ഇറാൻ നഷ്ടപരിഹാരം നൽകണമെന്നാണ് ട്രംപിന്റെ പുതിയ നിലപാട് കാര്യങ്ങൾ വീണ്ടും സങ്കീർണ്ണമാക്കി.ഹോർമുസ് തുറക്കണമെങ്കിൽ യു.എസ് തങ്ങൾക്ക് യുദ്ധക്കെടുതികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഉപരോധങ്ങൾ പിൻവലിക്കണമെന്നും ഇറാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ട്രംപ് ഇപ്പോൾ തിരിച്ചുള്ള നഷ്ടപരിഹാര ആവശ്യം ഉന്നയിച്ചത്.

#IranWar #StraitOfHormuz #OmanMediation #IranUS #GlobalOilSupply #MiddleEastNews #Qatar #GulfUpdates #MalayalamNews #BreakingNews
ഈ വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക 👇
â�
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039






