Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

സൗദിഅരാംകോയ്ക്ക്നേരെഹൂതി ഡ്രോൺ ആക്രമണം; വിമാനത്താവളങ്ങളും എണ്ണകേന്ദ്രങ്ങളും ഒഴിയാൻ മുന്നറിയിപ്പ്!

സൗദി അറേബ്യൻ ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ ദഹ്‌റാനിലുള്ള അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് നേരെ യെമനിലെ ഹൂതി വിമതരുടെ ആക്രമണം. ആക്രമണത്തെ തുടർന്ന് കെട്ടിടത്തിൽ തീപിടിത്തമുണ്ടായെങ്കിലും ഉടൻ തന്നെ അണച്ചതായും ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സൗദി ഊർജ മന്ത്രാലയം അറിയിച്ചു.
സൗദിയിലെ പ്രധാന തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യങ്ങളാ’ണെന്ന് പ്രഖ്യാപിച്ച ഹൂതി സൈനിക വക്താവ് യഹ്‌യ സരീ, ദഹ്‌റാനിലെ അരാംകോ ആസ്ഥാനം, റിയാദിലെ എണ്ണ ശുദ്ധീകരണശാല, റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ ജീവനക്കാരോടും സാധാരണക്കാരോടും അടിയന്തരമായി ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകി. വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വ്യോമഗതാഗതത്തിനും ജാഗ്രതാ നിർദേശമുണ്ട്.


യെമൻ തലസ്ഥാനമായ സനയിലെ ഹൂതി നിയന്ത്രണത്തിലുള്ള അൽ-സബ എണ്ണ സംഭരണ കേന്ദ്രത്തിനും ഹൊദൈദയിലെ റാസ് ഇസ തുറമുഖത്തിനും നേരെ സൗദി സഖ്യസേന നേരത്തെ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് ശക്തമായ തിരിച്ചടിയായാണ് സൗദിയിലെ എണ്ണ-വ്യോമയാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹൂതികൾ ഡ്രോൺ-മിസൈൽ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.

Advertisement

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement