ഖത്തറുമായി തന്റെ സർക്കാരിന് രഹസ്യബന്ധമുണ്ടെന്ന ആരോപണങ്ങൾ പൂർണ്ണമായും തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇത്തരം പ്രചാരണങ്ങൾ വെറും രാഷ്ട്രീയ തട്ടിപ്പ് മാത്രമാണെന്നും ഖത്തർ ഒരു ‘ശത്രുരാജ്യ’മാണെന്നും അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. അതേസമയം.ഹമാസുമായുള്ള ചർച്ചകളിൽ മധ്യസ്ഥ പങ്കുവഹിച്ചിരുന്ന ഖത്തറുമായുള്ള ബന്ധത്തിൽ വിള്ളലുകൾ വീണ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പുതിയ പ്രസ്താവന.ഹമാസിന്റെ രാഷ്ട്രീയ നേതൃത്വത്തിന് അഭയം നൽകുന്നതിലൂടെ ഖത്തർ ഭീകരവാദത്തെ സഹായിക്കുകയാണെന്നാണ് ഇസ്രായേലിലെ തീവ്രവലതുപക്ഷ വിഭാഗങ്ങളുടെയും ഭരണകൂടത്തിന്റെയും പ്രധാന ആക്ഷേപം. മുൻകാലങ്ങളിൽ ഗാസയിലെ സാധാരണക്കാരുടെ ക്ഷേമത്തിനും ഭരണനിർവ്വഹണത്തിനുമായി ഖത്തറിൽ നിന്നുള്ള പണം അനുവദിക്കാൻ അനുമതി നൽകിയതിൽ നെതന്യാഹു ആഭ്യന്തര രാഷ്ട്രീയത്തിൽ കടുത്ത വിമർശനം നേരിട്ടിരുന്നു. ഇതിനെ പ്രതിരോധിച്ചുകൊണ്ട്, അന്ന് നിലനിന്നിരുന്ന സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചതെന്നും നിലവിൽ ഖത്തർ ഇസ്രായേലിന്റെ താത്പര്യങ്ങൾക്ക് എതിരുനിൽക്കുന്ന രാജ്യമാണെന്നും നെതന്യാഹു വ്യക്തമാക്കിയത്.

#Janashabdamnews #Netanyahu #Israel #Qatar #MiddleEastNews #Gaza #AlJazeera #WorldNewsMalayalam #IsraelQatar #MalayalamNews #BreakingNews #CurrentAffairs
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039






