കേരളത്തിലെ നഗരങ്ങളിൽ ഫ്ലാറ്റുകൾക്ക് ഡിമാൻഡ് കൂടുന്നത് പോലെ കാട്ടിൽ കടുവകൾക്കും നിലവിൽ താമസസ്ഥലം ഇല്ലാത്ത അവസ്ഥയാണെന്ന് ആണ് വനം വകുപ്പിന്റെ പുതിയ കണ്ടെത്തൽ. നമ്മുടെ വനം മന്ത്രി ശ്രീ ഷിബു ബേബി ജോൺ ആണ് കഴിഞ്ഞ ദിവസം ഈ സത്യം വിളിച്ച് പറഞ്ഞത്. ഒരു കടുവയ്ക്ക് അന്തസ്സായി ജീവിക്കാൻ 20 ചതുരശ്ര കിലോമീറ്റർ സ്ഥലം വേണമെന്നിരിക്കെ, വയനാട്ടിലെ കടുവകൾ വെറും 4 ചതുരശ്ര കിലോമീറ്ററിലാണ് ‘അഡ്ജസ്റ്റ്’ ചെയ്ത് ജീവിക്കുന്നത് എന്നാണ് മന്ത്രി സങ്കടപ്പെടുന്നത്.ഈ ‘സ്ഥലപരിമിതി’ കാരണം ശ്വാസം മുട്ടുമ്പോഴാണ് പാവം കടുവകൾ നാട്ടിലേക്ക് ഒന്നിറങ്ങുന്നത് പോലും.
കാട്ടിലെ ഈ റിയൽ എസ്റ്റേറ്റ് പ്രശ്നം പരിഹരിക്കാൻ ഒടുവിൽ വനം വകുപ്പ് ഒരു ഉഗ്രൻ പ്ലാൻ തയ്യാറാക്കിയിരിക്കുകയാണ്—അധികമുള്ള കടുവകളെ കൂട്ടിലാക്കി അന്യസംസ്ഥാനങ്ങളിലേക്ക് വിമാനം വഴി നാടുകടത്തുക! വന്യമൃഗങ്ങൾക്ക് വല്ല ‘കുടുംബാസൂത്രണവും’ വേണമോ എന്ന് ചോദിച്ചവരോട്, “അതൊന്നും നടക്കില്ല, നമുക്ക് നിയമം ഭേദഗതി ചെയ്ത് ഇവറ്റകളെ വിമാനം കയറ്റാം” എന്നാണ് മന്ത്രി ഷിബു ബേബി ജോൺ പറയുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ ഉള്ള പുറപ്പാടിലാണ് മന്ത്രിയും വകുപ്പും.
എന്നാൽ ഇവിടെയാണ് കഥയിലെ വില്ലൻ ട്വിസ്റ്റ്. സ്വന്തം കാട്ടിൽ ആകെ എത്ര കടുവകളുണ്ടെന്നോ, ആന ,പുലി, കരടി, കഴുതപുലി, ചീങ്കണ്ണികൾ ഉണ്ടെന്നോ ഉള്ള കൃത്യമായ കണക്കൊന്നും നമ്മുടെ വനം വകുപ്പിന്റെ കയ്യിലില്ല! നാട്ടിലെ റേഷൻ കാർഡും വോട്ടർപട്ടികയും പോലെയാണ് കാട്ടിലെ സെൻസസും. കടുവകൾ എത്രയെന്ന് ചോദിച്ചാൽ “ഏകദേശം ഒരു നൂറ്-നൂറ്റമ്പത് കാണും” എന്ന ‘ഉദ്ദേശക്കണക്ക്’ മാത്രമേ ഇപ്പോൾ വകുപ്പിന് പറയാനുള്ളൂ. കാടിന്റെ യഥാർത്ഥ ശേഷി അഥവാ Carrying Capacity അളക്കാൻ ഇതുവരെ ഒരു പഠനവും നടത്തിയിട്ടില്ല എന്ന് മന്ത്രി പറയുന്നു. വർഷം തോറും കോടികൾ മുടക്കി നടത്തുന്ന വന്യജീവി സെൻസസ് പിന്നെ എന്താണ് എന്നാണ് ജനത്തിൻ്റെ സംശയം.സ്വന്തം വീട്ടിലെ അംഗങ്ങളുടെ എണ്ണമറിയാതെ, അയൽവക്കക്കാരന്റെ വീട്ടിലേക്ക് ആളെ താമസിപ്പിക്കാൻ പോകുന്ന പോലെ ഒരു അവസ്ഥ!
അതുകൊണ്ട്, കാട്ടിൽ പോയി കടുവകളുടെ തലയെണ്ണാനും വനത്തിന്റെ കപ്പാസിറ്റി അളക്കാനും ഡെറാഡൂണിലെ ‘വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ’യിലെ ശാസ്ത്രജ്ഞന്മാരെ വനം വകുപ്പ് ഇപ്പോൾ കരാർ ഏൽപ്പിച്ചിട്ടുണ്ട്.
ശാസ്ത്രജ്ഞന്മാർ കാട്ടിൽ വന്ന് ബയോമെട്രിക് മെഷീൻ വെച്ച് കടുവകളുടെ വാലും കാൽ വിരലടയാളവും എല്ലാം പരിശോധിച്ച്, “ആരൊക്കെ ഇവിടെ തുടരണം, ആരൊക്കെ നാട് വിടണം” എന്ന് ലിസ്റ്റുണ്ടാക്കും. കാട്ടിൽ കടുവകൾക്ക് കഴിക്കാൻ ആവശ്യത്തിന് മാനുണ്ടോ, കാട്ടുപോത്ത് ഉണ്ടോ അതോ പട്ടിണിയാണോ എന്നെല്ലാം ഈ സംഘം കൃത്യമായിഅളക്കും. എന്തായാലും ഒരു കാര്യം ഉറപ്പിക്കാം…ഈ വഴിക്കും നികുതി പണം കുറെ ഒഴുകും. അഴിമതിക്ക് ഓരോരോ പുതിയ പദ്ധതികൾ എന്നേ ഇപ്പോൾ പറയുന്നുള്ളു.
റിപ്പോർട്ട് വരുന്നതോടെ നാടുകടത്തപ്പെടാൻ പോകുന്ന കടുവകൾക്കായി വനം വകുപ്പ് വക ‘ഹിന്ദി പഠന ക്ലാസുകൾ’ ആരംഭിക്കേണ്ടി വരുമോ എന്നാണ് ഇനി അറിയേണ്ടത്. എന്തായാലും കടുവകൾക്ക് അന്യസംസ്ഥാന വിസ കിട്ടി വിമാനം. കയറുന്നത് വരെ നമ്മൾ നാട്ടുകാർക്ക് പ്രാർത്ഥനയോടെ കാത്തിരിക്കാം!
ന്യൂസ് ഡെസ്ക്-ജനശബ്ദം ന്യൂസ്
ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വായിക്കാൻ👇
website 👇
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam #forest #tiger#keralaforest# forestminister #shibubabyjhon







