ഈ വാർത്ത കേരളാ പോലീസ് സിങ്കങ്ങളുടെ ഒരു കിടുക്കാച്ചി ഒപ്പറേഷനെ പറ്റിയാണ്. സംഗതി ചുരുക്കി പറയാം. .
കോട്ടയത്തും തൃശൂരിലും വൻ കവർച്ച നടത്തി മുങ്ങിയ അഞ്ചംഗ ഉത്തരേന്ത്യൻ സംഘത്തെ തിരഞ്ഞ് ജനുവരിയിൽ കോട്ടയം ഈസ്റ്റ് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡും മധ്യപ്രദേശിലെ ‘നർവാലി’ എന്ന ഉൾഗ്രാമത്തിലെത്തി. പ്രതികളെ പൊക്കാൻ അവിടുത്തെ ലോക്കൽ പൊലീസിന്റെ സഹായവും തേടി.
പക്ഷേ, അവിടെയാണ് കഥ മാറിയത്
കേരള പൊലീസ് വന്ന വിവരം മധ്യപ്രദേശിലെ ചില ഉദ്യോഗസ്ഥർ അപ്പോൾത്തന്നെ കള്ളന്മാർക്ക് ചോർത്തിക്കൊടുത്തു. പ്രതികളുടെ കോൾ റെക്കോർഡുകൾ പരിശോധിച്ചപ്പോഴാണ് ഈ ഞെട്ടിക്കുന്ന വിവരം കേരള പൊലീസിന് മനസ്സിലായത്. സ്വന്തം നാട്ടിലെ പൊലീസിന്റെ ‘പച്ചക്കൊടി’ കിട്ടിയതോടെ കള്ളന്മാർ സ്ഥലം വിട്ടു, കേരള പൊലീസിന്റെ ആദ്യത്തെ ദൗത്യം പരാജയപ്പെട്ടു.
എന്നാൽ തോറ്റുകൊടുക്കാൻ കേരള പൊലീസ് തയാറായിരുന്നില്ല. അവർ അടുത്ത പദ്ധതി അണിയറയിൽ തയ്യാറാക്കി തക്കം പാർത്തു . പിന്നീട് മധ്യപ്രദേശ് പൊലീസിനെ ഒന്നു വിളിക്കുക പോലും ചെയ്യാതെ രഹസ്യമായിട്ടായിരുന്നു പുറപ്പാട്.കേരള പൊലീസ് സംഘം മധ്യപ്രദേശിലെ രത്ലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. അവിടെ നിന്ന് ലോക്കൽ പൊലീസിന് സംശയം തോന്നാത്ത രീതിയിൽ ഒരു സ്വകാര്യ വാഹനം വാടകയ്ക്കെടുത്തു.അവിടെ നിന്നും 130 കിലോമീറ്റർ സഞ്ചരിച്ച് നർവാലി ഗ്രാമത്തിനരികിലെത്തി. വണ്ടി ദൂരെ മാറ്റിയിട്ട ശേഷം, കള്ളന്മാർ താമസിക്കുന്ന കോളനിയിലേക്ക് രണ്ട് കിലോമീറ്ററോളം രാത്രി ഇരുട്ടിൽ പൊലീസ് സംഘം കാൽനടയായി സഞ്ചരിച്ചു.
സമയം പുലർച്ചെ 2 മണി. ഗ്രാമം മുഴുവൻ ഉറങ്ങിക്കിടക്കുമ്പോൾ കള്ളന്മാരുടെ മടയിലേക്ക് കേരള പൊലീസ് ഇരച്ചുകയറി. ഒച്ചയും ബഹളവും ഉണ്ടാക്കാതിരിക്കാൻ ടോർച്ച് പോലും തെളിച്ചില്ല, മൊബൈൽ ഫോണിന്റെ ഡിസ്പ്ലേ വെളിച്ചം മാത്രമാണ് ഉപയോഗിച്ചത്.
നാട്ടുകുകാരോ അവിടുത്തെ പൊലീസോ അറിയും മുൻപ് സംഘത്തിലെ അഞ്ചാം പ്രതിയായ 33 കാരൻ ദൽസിങ് മൻഡ്ലോയി എന്ന കള്ളനെ പൊലീസ് കൃത്യമായി ‘തൂക്കി’ വണ്ടിയിലിട്ടു!
കേരളത്തിൽ വന്ന് ബൈക്കുകൾ മോഷ്ടിച്ച്, അതിൽ കറങ്ങിനടന്ന് പൂട്ടിയിട്ട വീടുകൾ കുത്തിത്തുറക്കുന്നതായിരുന്നു ഇവരുടെ രീതി. തൃശൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് ഇവർ കോട്ടയത്ത് കവർച്ചയ്ക്ക് എത്തിയത്. അഞ്ചംഗ സംഘത്തിലെ 3 പേർ വീടിനകത്ത് കയറി മോഷണം നടത്തും, ബാക്കി രണ്ടുപേർ പുറത്ത് കാവൽ നിൽക്കും. മോഷണം കഴിഞ്ഞയുടൻ സ്വർണവുമായി പ്രധാനികൾ ബൈക്കിൽ രക്ഷപ്പെടും. ബാക്കിയുള്ളവർ ആർക്കും സംശയം തോന്നാത്ത രീതിയിൽ ബസിലും ട്രെയിനിലുമായി മാറി മാറി യാത്ര ചെയ്ത് സ്വന്തം നാട്ടിൽ തിരിച്ചെത്തുകയാണ് പതിവ്.
എന്തായാലും മധ്യപ്രദേശ് പൊലീസിന്റെ കണ്ണ് വെട്ടിച്ച്, അവരുടെ മൂക്കിൻതുമ്പിൽ നിന്ന് പ്രതിയെ അതിസാഹസികമായി പൊക്കി മൺസൂൺ കാലത്ത് കേരളത്തിലേക്ക് വണ്ടി കയറ്റിയിരിക്കുകയാണ് നമ്മുടെ കേരള പൊലീസ് സിങ്കങ്ങൾ!
സിങ്കങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്! !
ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വായിക്കാൻ👇
website 👇
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam







